Friday, September 13

ആശുപ്രതി വരാന്ത നിറഞ്ഞ്‌ മൃതദേഹങ്ങൾ; ദുരന്തഭൂമിയായി ഹാഥ്0സ്‌:ചികിത്സിക്കാന്‍ മതിയായ ഡോക്ടര്‍മാരില’

ഹാഥ്റസ്‌ർ -ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും
ലോറികളിലും ആശുപത്രിയിലേക്ക്‌ എത്തുന്ന മൃതദേഹങ്ങള്‍.
മോര്‍ച്ചറി നിറഞ്ഞതിനാല്‍ വരാന്തയിലും മുറ്റത്തുമെല്ലാം
മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട്‌ അതില്‍
ഉറ്റവരെ തിരയുന്നവര്‍. ഹാഥ്റസിലെ സിക്കന്തര റാവു ട്രോമ
സെന്ററില്‍ ഇന്നലെ ഉയര്‍ന്നത്‌ നിലവിളികള്‍ മാത്രമായിരുന്നു
ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൌകര്യങ്ങള്‍
ആശുപത്രിയില്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ എല്ലായിടത്തും
വ്യക്തമായിരുന്നു.

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ
എണ്ണം ഉയരാന്‍ കാരണം ആശുപത്രികളിലെ സകര്യക്കുറവെന്ന്‌
മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ആവശ്യത്തിന്‌
ഡോക്ടര്‍മാരോ ആംബുലന്‍സുകളോ ഓക്സിജനോ
ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മരിച്ച
116 പേരില്‍ 89 പേര്‍ ഹാഥ്റസ്‌ സ്വദേശികളാണ്‌. 27 പേരുടെ
സ്വദേശം ഇറ്റയാണ്‌. ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതും
ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൌകര്യങ്ങളുടെ കുറവും
പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മിൽ തര്‍ക്കത്തിലേക്ക്‌
നയിച്ചു.

അതേസമയം, മരണസംഖ്യ 130 ആയി ഉയര്‍ന്നതായി പ്രാദേശിക
മാധ്യമങ്ങള്‍ റിപ്പോർട്ട്‌ ചെയ്യുന്നു. 116 പേരുടെ മരണമാണ്‌
ഒദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്‌. അപകടത്തില്‍
പരുക്കേറ്റവര്‍ ആറോളം ആശുപത്രികളില്‍ ചികിത്സയിലാണ്‌.
അപകടസ്ഥലം യുപി മുഖ്യമന്തി യോഗി ആദിത്യനാഥ്‌ ഇന്ന്‌
സന്ദര്‍ശിക്കും. സംഭവത്തില്‍ യുപി സര്‍ക്കാർ ജുഡീഷ്യല്‍
അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ്‌ വിവരം.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ
അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ്‌ പ്രാഥമിക
വിലയിരുത്തല്‍. ഹാഥ്റസിലെ സിക്കന്ദര്‍ റയവിലെ പാടത്താണ്‌
പരിപാടി നടന്നത്‌. താല്‍ക്കാലിക പന്തൽ കെട്ടിയാണ്‌ ഹരി ഭോലെ
ബാബ എന്നു വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍
ഇവിടെ പ്രാര്‍ഥന പരിപാടി നടന്നത്‌. ഈ പ്രാര്‍ഥനായോഗത്തിന്റെ
അവസാനം അനുഗ്രഹം തേടി ആളുകള്‍ തിരക്കു കൂട്ടിയതിനെ
തുടര്‍ന്ന്‌ അപകടമുണ്ടായതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക
നിഗമനം. ആദ്യം വീണവരുടെ മുകളിലേക്ക്‌ പിന്നാലെ എത്തിയവരും
വീണതാണ്‌ മരണസംഖ്യ വര്‍ധിപ്പിച്ചത്‌. അപകടം നടന്ന സ്ഥലത്ത്‌
ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട
നിലയില്‍ കിടക്കുകയാണ്‌. സ്ത്രീകളും കൂട്ടികളുമാണ്‌ അപകടത്തില്‍
മരിച്ചവരില്‍ ഏറെയും

ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ പരിപാടിയുടെ മുഖ്യ
സംഘാടകന്‍ ഭോലെ ബാബയെ കണ്ടെത്താനുള്ള അന്വേഷണം
പുരോഗമിക്കുകയാണ്‌. ഇയാളെ തേടി മെയിൽപുരിയിലെ
ആശ്രമത്തില്‍ പൊലീസ്‌ എത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ത്യയില്‍ തിക്കിലും തിരക്കിലും പെട്ടുളള അപകടങ്ങളില്‍ ഏറ്റവും
വലുത്‌ 2005 ജനുവരിയില്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍
നടന്നതാണ്‌. മാണ്ഡര്‍ദേവി ക്ഷേത്ര ഉത്സവത്തിനിടെ 341 പേര്‍ മരിച്ചു
2008 ഒക്ടോബറില്‍ രാജസ്ഥാനിലെ മ്രേഹന്‍ഗഡ്‌
ദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്‌ 224 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *