Sunday, December 22

ഒന്നര മാസത്തിനിടെ കൊച്ചിയില്‍നഷ്ടമായത്‌ 20 കോടി

കൊച്ചി – കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കൊച്ചിയിരുനിന്ന്‌
ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നത്‌ 20 കോടി രൂപ. എത്ര
ബോധവല്‍ക്കരണം നടത്തിയിട്ടും അതൊന്നും കാര്യമാക്കാതെ
ബാങ്ക്‌, വൃക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു പങ്കുവയ്ക്കുന്ന ശീലം
മലയാളികള്‍ക്കു കൂടി വരുന്നുവെന്നാണ്‌ ഈ തട്ടിപ്പുകൾ
തെളിയിക്കുന്നത്‌. അഭ്യസ്തവിദ്യരാണു പറ്റിക്കപ്പെടുന്നവരില്‍
ഭൂരിഭാഗവുമെന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ എസ്ശ്യാം
സുന്ദര്‍ പറയുന്നു.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്‌, മരട്‌, സെന്‍ട്രൽ, നോര്‍ത്ത്‌
പൊലീസ്‌ സ്റ്റേഷനുകളുടെ പരിധിയിലാണ്‌ കഴിഞ്ഞ ഒന്നര
മാസത്തിനിടെ 20 കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നത്‌. ഇതില്‍
ഇന്‍ഫോപാര്‍ക്കിലെ ഒരു സ്ഥാപന ഉടമയ്ക്കുണ്ടായ ഏഴു കോടി
രൂപയുടെ നഷ്ടമാണ്‌ ഏറ്റവും വലിയ കേസ്‌. ഇത്തരത്തില്‍
കേരളത്തില്‍നിന്നു കോടികള്‍ നഷ്ടപ്പെടുന്നുണ്ട്‌. പരാതികൾ
ലഭിക്കുന്ന എല്ലാ കേസുകളിലും നഷ്ടപ്പെട്ടിരിക്കുന്നതു
കണക്കില്‍പ്പെടുന്ന പണം തന്നെയാണെന്നും സിറ്റി പൊലീസ്‌
കമ്മിഷണര്‍ വ്യക്തമാക്കി. തട്ടിപ്പു നടക്കുന്നത്‌
കേരളത്തിലാണഞെങ്കിലും ഇതിനു പിന്നിൽ മലയാളികളുടെ സാന്നിധ്യം
ഇതുവരെയും കണ്ടെത്തിയിട്ടില്ല. മിക്ക കേസുകളുടെയും പിന്നിൽ
യൂപി, ബിഹാര്‍, മധ്യചപദേശ്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ
സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ
തട്ടിപ്പു സംഘങ്ങള്‍ തമ്മിൽ പരസ്പരബന്ധമില്ല. ഇവര്‍ക്ക്‌ രാജ്യാന്തര
ബന്ധങ്ങളും ഇല്ലെന്നാണ്‌ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ചു പോയവരുടെ അക്കയണ്ടുകള്‍ വൈകാതെ
റദ്ദാക്കണമെന്നാണു നിയമമെങ്കിലും ഈ വഴിയിലും തട്ടിപ്പുകൾ
നടക്കുന്നതായും കമ്മിഷണര്‍ പറയുന്നു. കേരളത്തിനു പുറത്തുള്ള
സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ
ഒത്താശയോടെയാണു ഇത്തരം കൃത്യങ്ങള്‍ നടക്കുന്നത്‌. ഇവര്‍ ഈ
അക്കനണ്ടുകള്‍ റദ്ദാക്കാതിരിക്കുകയും ഇതിന്റെ വിവരങ്ങള്‍ തട്ടിപ്പു
സംഘത്തിനു കൈമാറുകയും ചെയ്യുന്നു. ഈ അക്കയണ്ടുകള്‍
ഉപയോഗിച്ചാണു തട്ടിപ്പു നടത്തുന്നതെന്നും വൃക്തമായിട്ടുണ്ട്‌.
അത്തരം ചില ബാങ്ക്‌ ഉദ്യോഗസ്ഥരെ ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളില്‍ അറസ്റ്റ്‌ ചെയ്തിട്ടുമുണ്ട്‌. നഷ്ടപ്പെട്ട 20 കോടി
രൂപയില്‍ ഒരു കോടി രൂപ ഇതുവരെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു.
മൂന്നു കോടി രൂപ ഉടന്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍
പൂര്‍ത്തിയാകുന്നു.

മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച്‌ ഓണ്‍ലൈന്‍ വഴിയുള്ള
സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുകയും പണം
തിരിച്ചുപിടിക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്യുന്നതു
ദുഷ്കരമാണ്‌. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലെ ലിങ്കുകള്‍,
എടുക്കാത്ത ലോട്ടറി അടിച്ചു എന്നുള്ള സന്ദേശങ്ങള്‍, ലഹരി മരുന്നു
പോലുള്ളവ അടങ്ങിയ പാഴ്സല്‍ കുറിയറായി ലഭിച്ചിട്ടുണ്ടെന്നു
ഭീഷണിപ്പെടുത്തുക തുടങ്ങി ഒട്ടേറെ മാര്‍ഗങ്ങളിലൂടെയാണു പണം
നഷ്ടപ്പെടുന്നതെന്ന്‌ കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പണം
നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത്‌ ടോള്‍ഫ്രീ നമ്പരായ 130ല്‍
വിളിക്കുക എന്നതാണ്‌.

കൊച്ചിയില്‍ നിന്ന്‌ സാമ്പത്തിക തട്ടിപ്പുകള്‍ വഴി പണം നഷ്ടമായത്‌
അന്വേഷിക്കാന്‍ തൃക്കാക്കര അസി.കമ്മിഷണറുടെ നേതൃത്വത്തിൽ
ഏഴംഗ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിനായി പ്രത്യേക സംഘം
രൂപീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *