ഇക്വഡോറിനോടു ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്ന മെക്‌സിക്കോ കോപ്പ അമേരിക്ക
ഫുട്ബോളില്‍നിന്നു പുറത്തായി. ഇന്‍ജറി ടൈമിൽ മെക്സിക്കോയ്ക്കു ലഭിച്ച പെനല്‍റ്റി സ്പോട്ട് കിക്ക് വിഎആര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടതോടു കൂടിയാണ് ഇക്വഡോര്‍ ഗോള്‍രഹിത സമനില പിടിച്ചത്. ഇതോടെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തു. ഹൂസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളികള്‍. കിക്കോഫ് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30ന്.
പെനല്‍റ്റി ഏരിയയില്‍ മെക്‌സിക്കന്‍ ഫോര്‍വേഡ് ഗില്ലര്‍മോ മാര്‍ട്ടിനെസിനെ ഇക്വഡോറിന്റെ ഫെലിക്‌സ് ടോറസ് ഫള്‍ ചെയ്തതിനു റഫറി മാരിയോ ആൽബർട്ടോ എസ്‌കോബാര്‍
പെനല്‍റ്റി അനുവദിച്ചതാണ്. എന്നാല്‍, വിഡിയോ പരിശോധനയിൽ ടോറസ് കാലു കൊണ്ട് പന്ത് ടച്ച് ചെയ്തിരുന്നു എന്നു കണ്ടെത്തിയതോടെ പെനല്‍റ്റി റദ്ദാക്കപ്പെട്ടു. തുടര്‍ന്നു മെക്സിക്കോയ്ക്കു കോര്‍ണര്‍ കിക്ക് ആണ് അനുവദിക്കപ്പെട്ടത്. കാണികളായ മെക്സിക്കന്‍ ആരാധകരുടെ പ്രതിഷേധങ്ങൾക്കും ഇതോടെ സ്റ്റേഡിയം വേദിയായി.