Tuesday, October 1

Hathras stampede: ഹത്രാസ് ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിൽ; തിരച്ചിൽ ആരംഭിച്ചതായി പോലീസ്, മരണ സംഖ്യ ഉയരാൻ സാധ്യത

അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഭോലെ ബാബയുടെ പങ്ക് അന്വേഷിക്കുമെന്നും എഡിജി പറഞ്ഞു.

Hathras stampede: ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ 116  പേരാണ് മരിച്ചത്. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗത്തിനായി സിക്കന്ദ്രറാവു പ്രദേശത്തെ ഫുൽറായി ഗ്രാമത്തിന് സമീപം തടിച്ചുകൂടിയ ആയിരങ്ങളാണ് ഇപ്പോൾ അപകടത്തിനിരയായത്. സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്. 

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിക്കിലും തിരക്കിലും പെട്ടത്. ഒരു ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, വേദിയിൽ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു, ബാബ പോകുമ്പോൾ അവരിൽ പലരും അദ്ദേഹത്തിൻ്റെ കാൽ തൊടാൻ ഓടി. അവർ മടങ്ങുമ്പോൾ, സമീപത്തുള്ള ഒരു ഡ്രെയിനിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാൽ ഗ്രൗണ്ടിൻ്റെ ചില ഭാഗങ്ങൾ ചതുപ്പുനിലമായതിനാൽ ആളുകൾ വഴുതി പരസ്പരം വീണു.

സംഭവത്തിന് പിന്നാലെ ആഗ്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഭോലയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചതായു പോലീസ് പറയുന്നു.  അദ്ദേഹത്തിൻ്റെ വീട് നിരീക്ഷണത്തിലാണ്. 

കാസ്ഗഞ്ചിലേക്ക് താമസം മാറുന്നതിന് മുമ്പ് ഈ വീട് ആശ്രമമായി ഉപയോഗിച്ചിരുന്നതായി ആഗ്ര സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അനുപം കുൽശ്രേഷ്ഠ പറഞ്ഞു.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഭോലെ ബാബയുടെ പങ്ക് അന്വേഷിക്കുമെന്നും എഡിജി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഹത്രാസ് സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കും ഉത്തരവാദികൾക്കും തക്കതായ ശിക്ഷ നമ്മുടെ സർക്കാർ നൽകുമെന്നും സംഭവത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *